JHL

JHL

ഉപ്പളയിൽ കണ്ടയ്ന്മെന്റ് സോണടക്കം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം ; കുമ്പളയിൽ ഒരുമാസത്തോളമായിട്ടും കടകൾ അടഞ്ഞ് തന്നെ



ഉപ്പള (True News 6 August 2020): ഉപ്പള ടൗണില്‍ വെള്ളിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കും. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ ഡി.ഐ.ജി. സേതുരാമന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഉപ്പള ടൗണിന്റെ പരിധിയില്‍ വരുന്നത് അഞ്ചും നാലും വാര്‍ഡുകളാണ്. ഇതില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍പെട്ട അഞ്ചാം വാര്‍ഡില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെട്ടാതെ നാലാം വാര്‍ഡിലെ വ്യാപാരസ്ഥാനങ്ങള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
 
കുമ്പളയിൽ ഒരുമാസത്തോളമായി കടകൾ അടഞ്ഞ് തന്നെ കിടക്കുകയാണ്. വ്യാപാരികളും കടകളിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ജീവനക്കാരും ആഴ്ചകളായി വറുതിയിലാണ്. കടകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കാൻ വ്യാപാരി സംഘടനകൾ ഇടപെടാത്തതിൽ വ്യാപാരികൾക്കിടയിൽ മുറുമുറുപ്പ് ഉണ്ട്. ഇതിനിടെ ഒരു വിഭാഗം വ്യാപാരികൾ വെള്ളിയാഴ്ച കുമ്പള സി.ഐയുമായി ചർച്ച നടത്താൻ തീരുമാനിച്ചതായി അറിയുന്നു.

No comments