JHL

JHL

കുമ്പളയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രം ആരംഭിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണം:സിപിഎം.


കുമ്പള (True News, Aug 7,2020): കുമ്പള പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രം ആരംഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്ന് സി.പി.എം. കുമ്പള ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹവ്യാപനം കൂടിയ സാഹചര്യത്തിൽ ഉത്തരവാദിത്വം നിറവേറ്റാൻ ഭരണസമിതി തയ്യാറാകണം. നിലവിൽ പഞ്ചായത്തിലെ കോവിഡ് രോഗികളെ മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പ്രവേശിപ്പിക്കുന്നത്. കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഉടൻ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രം ആരംഭിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കണം.ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു



No comments