JHL

JHL

ഉപ്പളയിൽ കടലാക്രമണം രൂക്ഷം;രണ്ടു വീടുകൾ തകർന്നു


മഞ്ചേശ്വരം (True News, Aug 7,2020): രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ കടലേറ്റത്തേത്തുടർന്ന് ഉപ്പള മൂസോടിയിൽ വ്യാപക നാശം, ഒരുവീട് പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. രണ്ട് വീടുകൾ ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലുമാണ്. വ്യാഴാഴ്ചയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മലബാർനഗറിലെ മുഹമ്മദ് ഹനീഫിന്റെ വീടാണ് പൂർണമായും തകർന്നത്. 
തസ്‌ലീമ മൂസയുടെ ഇരുനില വീട് ഭാഗികമായി തകർന്നു. കൂടാതെ മറിയമ്മ, അബ്ദുള്ള എന്നിവരുടെ വീടുകളും അപകടഭീഷണിയിലാണ്. ഈ നാല് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി മൂസോടി മലബാർ നഗറിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. കൂടാതെ ഹനുമാൻനഗർ, ശാരദാനഗർ എന്നിവിടങ്ങളിലും കുടുംബങ്ങൾ കടലേറ്റ ഭീതിയിലാണ്. കടലേറ്റമുണ്ടായ പ്രദേശങ്ങൾ റവന്യൂ അധികൃതർ സന്ദർശിച്ചു.സ്ഥലം എം എൽ എ എം സി ഖമറുദ്ദീനും സ്ഥലം സന്ദർശിച്ചു ദുരിതത്തിലായവരെ നേരിൽകണ്ട് സ്ഥിതിഗതികൾ വിലയിരുത്തി 





No comments