JHL

JHL

പ്ലസ് വൺ സ്പോർട്സ് കോട്ട പ്രവേശനം; സർട്ടിഫിക്കേറ്റ് വിവരങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം



കാസർകോട് (True News, Aug 7,2020): : കായികമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിവരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനായി 17 വരെ രജിസ്റ്റർ ചെയ്യാം. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. www.hscap.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷനുശേഷം പ്രിന്റ്‌ഔട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് ജില്ലയിലെ സ്കൂളുകളിൽ പ്രവേശനമാഗ്രഹിക്കുന്നവർ ഫോൺനമ്പർ സഹിതം ksdplusonespqta@gmail.com ലേക്ക് അയയ്ക്കണം. ജില്ലാ സ്പോർട്സ് കൗൺസിൽ പരിശോധിച്ച് ഓരോരുത്തരുടെയും സ്‌കോർ കാർഡ് കൗൺസിലിൽനിന്നും അവരവരുടെ മെയിലേക്ക് അയയ്ക്കും. സ്‌കോർ കാർഡ് ലഭിച്ചശേഷം എച്ച്.എസ്.സി.എ.പി. പോർട്ടലിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ട ആദ്യഘട്ട അലോട്മെന്റ് 24-ന് നടക്കും. ഫോൺ: 04994 255521, 9037246001, 9947269091.


No comments