JHL

JHL

സീതാംഗോളിയിലെ ഹോട്ടല്‍ വ്യാപാരി അബ്ദുല്‍ മജീദ് നിര്യാതനായി


ബദിയടുക്ക (True News, Aug 7,2020):  ഹോട്ടല്‍ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു. സീതാംഗോളിയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്ന ബാപ്പാലിപ്പൊന്നം കാരമൂലയിലെ അബ്ദുല്‍ മജീദ് (41) ആണ് മരിച്ചത്. വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഒന്നരമാസംമുമ്പ് അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് മരണം. എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ബി.എസ് സീതികുഞ്ഞി-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: ഉനൈസ്, ഷമ്മാസ്, അര്‍ഫറാസ്, റഈസ്. സഹോദരങ്ങള്‍: ഖാലിദ്, അബൂബക്കര്‍ സിദ്ദീഖ്, റസാഖ്, റംസീന.

No comments