JHL

JHL

എസ് ഇ യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നാസർ നങ്ങാരത്ത് വൈസ് പ്രസിഡന്റ്‌, ടി.കെ അൻവർ സെക്രട്ടറിയേറ്റ് അംഗം

കാസറഗോഡ് (True News 7 August 2020): സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ രൂപീകരിച്ച സംസ്ഥാന കൗൺസിൽ ഓൺലൈൻ വഴി ചേർന്നാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. 2020 ഏപ്രിലിൽ കാസറഗോഡ് നടക്കേണ്ടിയിരുന്ന സംസ്ഥാന സമ്മേളനം കോവിഡ് മൂലം മാറ്റിവെച്ചിരുന്നു. അന്ന് നിലവിൽ വരേണ്ട കമ്മിറ്റിയാണ് പ്രത്യേക സാഹചര്യത്തിൽ മൂന്ന് മാസം വൈകി ഇന്ന് പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ തെരഞ്ഞെടുപ്പ്  നിയന്ത്രിച്ചു.
എ.എം അബൂബക്കർ മലപ്പുറം ( പ്രസിഡന്റ്‌), സിബി മുഹമ്മദ് പത്തനംതിട്ട (ജന.സെക്രട്ടറി), കെ.എം റഷീദ് എറണാകുളം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

കാസറഗോഡ് നിന്ന് നാസർ നങ്ങാരത്തിനെ വൈസ് പ്രസിഡന്റായും ടി.കെ അൻവറിനെ സെക്രട്ടറിയേറ്റ് അംഗമായും തെരഞ്ഞെടുത്തു. തുടർച്ചയായി അഞ്ചാം തവണയാണ് നാസർ സംസ്ഥാന കമ്മിറ്റിയിൽ സഹഭാരവാഹിയാകുന്നത്. അൻവർ രണ്ടാം തവണയാണ് സെക്രട്ടറിയേറ്റിൽ എത്തുന്നത്.

ജില്ലയിലെ ചിട്ടയായ സംഘടനാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ സ്ഥാനലബ്‌ധി എന്ന് ജില്ലാ എസ് ഇ യു ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടിയ നേതാക്കളെ എസ്.ഇ .യു ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

No comments