JHL

JHL

കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം ; നെല്ലിക്കട്ട ബിലാല്‍ നഗറിലെ നാസര്‍-ഫൗസിയ ദമ്പതികളുടെ മകള്‍ നൗഫിയ(10)യാണ് മരിച്ചത്

ബദിയടുക്ക(True News 7 August 2020): കളിക്കുന്നതിനിടെ  കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം. നെല്ലിക്കട്ട ബിലാല്‍ നഗറിലെ നാസര്‍-ഫൗസിയ ദമ്പതികളുടെ മകള്‍ നൗഫിയ(10)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം  നാല് മണിയോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടിൽ  ഫാനിന്റെ കൊളുത്തില്‍ ഷാളുകൊണ്ട്  കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. പിതാവ്  നാസര്‍ തൊട്ടടുത്ത പള്ളിയില്‍ നിസ്‌കാരത്തിന് പോയിരുന്നു. ഉമ്മ ഫൗസിയ അടുക്കളയില്‍ പാചകത്തിന്റെ തിരക്കിലുമായിരുന്നു.  നാസര്‍ പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് എത്തുമ്പോഴേക്കും ഷാളില്‍ കഴുത്ത് കുരുങ്ങിയ മകളെയാണ് കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കട്ട  ഗവ. എല്‍. പി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയാണ് നൗഫിയ.
സഹോദരങ്ങള്‍: മുഫീദ്, നഫ്‌സിയ, മുഫീദ, നഫ്‌ല.

No comments