JHL

JHL

ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് ; പള്ളിക്കരയിൽ 34 പേർക്ക് രോഗ ബാധ

കാസറഗോഡ് (True News 7 August 2020): ഇന്ന് ജില്ലയില് 168 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെ 164 പേര്ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 123 പേര്ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില് 3185 പേരും സ്ഥാപനങ്ങളില് 1313 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4422 പേരാണ്. പുതിയതായി 320 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി.ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി 155 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 63 പേരെ ഡിസ്ചാര്ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കാഞ്ഞങ്ങാട്- നാല്
കാസര്കോട് -31
ചെറുവത്തൂര്-ഒന്ന്
ഉദുമ-33
പള്ളിക്കര-34
ചെമ്മനാട്-21
തൃക്കരിപ്പൂര്-17
അജാനൂര് -നാല്
ബദിയഡുക്ക-രണ്ട്
മംഗല്പാടി-അഞ്ച്
കള്ളാര്-ഒന്ന്
നീലേശ്വരം-രണ്ട്
പുല്ലൂര്പെരിയ-ഒന്ന്
കുമ്പള-നാല്
വോര്ക്കാടി-ആറ്
മീഞ്ച-ഒന്ന്
മൊഗ്രാല്പുത്തൂര്-ഒന്ന്
 
 

No comments