JHL

JHL

കുമ്പള ടൗണില്‍ ശനിയാഴ്ച മുതല്‍ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കാൻ ധാരണയായി ; രാവിലെ എട്ടു മണി മുതല്‍ രാത്രി 7 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം

കുമ്പള(True News 7 August 2020): കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കുമ്പള ടൗണില്‍ ശനിയാഴ്ച മുതല്‍ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. കുമ്പള പഞ്ചായത്ത് ഓഫീസില്‍ വ്യാപാരികളും പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരും നടന്ന ചർച്ചയിലാണ് ധാരണയായത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ എട്ടു മണി മുതല്‍ രാത്രി 7 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനും ഹോട്ടലുകള്‍ രാത്രി ഏഴ് മണി വരെ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും രാത്രി ഏഴ് മണി മുതല്‍ രാത്രി 9 മണി വരെ പാര്‍സല്‍ നല്‍കാനും തീരുമാനമായി. മത്സ്യ മാര്‍ക്കറ്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും.

Advertisement:
ഏറ്റവും നല്ല ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് വിദഗ്ദരായ എഞ്ചിനിയർമാരുടെ മേൽനോട്ടത്തിൽ വീടുകൾ നിർമ്മിച്ചു നൽകുന്നു. പ്ലോട്ടിനനനുസരിച്ച് സൗകര്യപ്രദമായ പ്ലാനുകൾ ഉണ്ടാക്കി നിങ്ങൾ സ്വപ്നം കാണുന്ന ഭവനങ്ങൾ നിർമ്മിക്കാൻ, കുറഞ്ഞകാലം കൊണ്ട് ജില്ലയിൽ പ്രത്യേകിച്ച് കാസറഗോഡ്, കുമ്പള ഭാഗങ്ങളിൽ ഈ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച 'ജെ.എച്ച്.എൽ ബിൽഡേർസ് ആന്റ് ഇന്റീരിയേഴ്സ്' നിങ്ങളെ സഹായിക്കുന്നു.
Consultation നായി വിളിക്കുക
9562 541 541 Ismail Moosa
9947 541 541 Abdul latheef

No comments