JHL

JHL

സംസ്ഥാനത്ത് കോവിഡ് മരണം നൂറു കടന്നു. ഇന്ന് 1251 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.കാസറഗോഡ് ജില്ലയിൽ 168 പേർക്ക് കൂടി കോവിഡ്



കാസറഗോഡ് / തിരുവനന്തപുരം :(True News, Aug 7,2020): സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ മാറ്റമില്ല.സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചതാണിത്    കാസർകോട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് ജില്ലയിൽ 168 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് അഞ്ചുപേർകൂടി കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു.
മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത് 
അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123 എന്നിങ്ങനെയാണിത്‌. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേര്‍
ജില്ലയില് 168 പേര്ക്ക് കൂടി കോവിഡ്
ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 155 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 63 പേരെ ഡിസ്ചാര്ജ് ചെയ്തു



No comments