JHL

JHL

ഒരു മാസം മുമ്പ് മാറ്റി സ്ഥാപിച്ച എച്ച്ടി വൈദ്യുത ലൈൻ തൂൺ വീണ്ടും കാറിടിച്ചു തകർന്നു.

കാസർകോട്(www.truenewsmalayalam.com) : ഒരു മാസം  മുൻപ് കാറിടിച്ചു തകർന്നതിനെത്തുടർന്നു മാറ്റി സ്ഥാപിച്ച എച്ച്ടി വൈദ്യുത ലൈൻ തൂൺ വീണ്ടും കാറിടിച്ചു തകർന്നു.കാസർകോട് - ഉളിയത്തടുക്ക റൂട്ടിൽ മീപ്പുഗുരിയിലെ വൈദ്യുത തൂണിനിടിച്ച കാറിന്റെ മുൻ ഭാഗവും തകർന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കാസർകോട്ടേക്കു വന്ന കാറാണ് ഇടിച്ചത്. ആളപായമൊന്നുമുണ്ടായില്ല. വൈദ്യുതി വിതരണം ഏതാനും മണിക്കൂർ നിലച്ചുവെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തി പുനഃസ്ഥാപിച്ചു.

തൂൺ മാറ്റി സ്ഥാപിക്കുന്ന ജോലി ഇന്നു തുടങ്ങും. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചു തൂൺ മാറ്റി സ്ഥാപിക്കുന്നതിനുള്ള 20000 രൂപ അടയ്ക്കാൻ കാർ ഉടമയോട് ആവശ്യപ്പെട്ടു. ജൂലൈ 29നു രാത്രി എട്ടരയോടെയാണ് നേരത്തെയുണ്ടായിരുന്ന വൈദ്യുതി തൂൺ കാറിടിച്ചു തകർന്നത്. അന്നു ഇടിച്ചു കടന്നു കളഞ്ഞ കാർ സിസിടിവി ദൃശ്യം പരിശോധിച്ചു കണ്ടെത്തുകയായിരുന്നു. ആ കാറിന്റെ ഉടമയിൽ നിന്നും വൈദ്യുതി ബോർഡ് 20000 രൂപ ഈടാക്കിയിരുന്നു.





No comments