കൊടിയമ്മ മൾട്ടി പർപ്പസ് ഇൻ്റോർ സ്റ്റേഡിയം ; എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.75 കോടി രൂപാ ചിലവിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ മൾട്ടി പർപ്പസ് ഇൻ്റോർ സ്റ്റേഡിയം യഥാർഥ്യമാകുന്നത്.
ഇതിൽ 1.25 കോടി രൂപയാണ് ജില്ലാ വികസന പാക്കേജിൽ നിന്നും ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതമടക്കം 1.75 കോടി രൂപയ്ക്കാണ് ഭരണാനുമതി. പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചതാണ്.
വോളിബോൾ കോർട്ട്, ഷട്ടിൽ കോർട്ട് ,കബഡി കോർട്ട് എന്നിവയാണ് മർട്ടി പർപ്പസ് ഇൻ്റോർ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഇരുന്നൂറിലധികം പേർക്ക് ഇരിക്കാവുന്ന ഗാലറിയും ഇതോടൊപ്പമുണ്ട്. മൂന്നേക്കറോളം വരുന്ന സ്കൂൾ മൈതാനത്ത് 1000 എം സ്ക്വയർ വിസ്തൃതിയിലാണ് സ്റ്റേഡിയം നിർമിക്കുക. വിശ്രമ മുറി,ഡ്രസ്സിംങ്ങ് റൂം, ടോയ്ലറ്റ് സംവിധാനവുമുണ്ടാകും. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണ ചുമതല.
മൾട്ടി പർപ്പസ് ഇൻ്റോർ സ്റ്റേഡിയം യഥാർഥ്യമാകുന്നതോടെ കുമ്പളയുടെ കായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പദ്ധതി അവലോകനം നടത്തി എം.എൽ.എ പറഞ്ഞു., ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ജില്ലാ പഞ്ചായാത്ത് അംഗം ജമീല സിദീഖ് കാസർകോട് ജില്ലാ വികസന പാക്കേജ് സ്പെഷ്യൽ ഓഫിസർ ഇ. പി രാജ് മോഹൻ,പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റൻ്റ് എൻജിനിയർ അനസ് അഷ്റഫ്, പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ, ജി.എച്ച്.എസ് കൊടിയമ്മ സിനിയർ അസിസ്റ്റൻ്റ് പത്മനാഭൻ ബ്ലാത്തൂർ, പി.ടി.എ ഭാരവാഹികളായ അബ്ബാസ് അലി.കെ, അബ്ദുല്ല ഈച്ചിലമ്പാടി, പൊതുമരാമത്ത് കെട്ടിട വിഭാഗം ഓവർസിയർ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.




Post a Comment