JHL

JHL

എസ്.ഇ.യു സമര സംഗമത്തിൽ പ്രതിഷേധം ആളിക്കത്തി.

കാസർകോട്(www.truenewsmalayalam.com) : കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) കാസറഗോഡ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് നടത്തിയ സമര സംഗമത്തിൽ പ്രതിഷേധം ആളിക്കത്തി.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഇന്ധന വില തീവെട്ടി കൊള്ള അവസാനിപ്പിക്കുക, സച്ചാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറി നീക്കം ഉപേക്ഷിക്കുക, മെഡിസെപ്പ് സർക്കാർ വിഹിതം ഉറപ്പ് വരുത്തി ഉടൻ നടപ്പിലാക്കുക, ആദായ നികുതി പരിധി ഉയർത്തുക, കോവിഡ് പ്രതിരോധം: പാളിച്ചകൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര സംഗമം സംഘടിപ്പിച്ചത്.

സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.എ.സലീം അദ്ധ്യക്ഷത വഹിച്ചു. ഒ.എം.ഷഫീഖ്, അബ്ദുൽ

റഹ്മാൻ നെല്ലിക്കട്ട, മുഹമ്മദലി കെ.എൻ.പി, ഒ.എം.ശിഹാബ്, സാദിഖ്.എം, ഷാക്കിർ.എൻ, അഷ്റഫ് കല്ലിങ്കാൽ പ്രസംഗിച്ചു. മുസ്തഫ.കെ.എ, അഷ്റഫ് അത്തൂട്ടി, മൊയ്തീൻ കുഞ്ഞി.ബി, ജലീൽ പെർള, അഷ്റഫ് ബാലടുക്ക, അഹമ്മദ് ഷാ നേതൃത്വം നൽകി.




No comments