JHL

JHL

നിപ വൈറസ്; ജില്ലയിലും ജാഗ്രത പുലർത്തണം- ഡോ. കെ.ആർ.രാജൻ.

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ.രാജൻ അറിയിച്ചു.

ജില്ലയിലെ സ്ഥിതികൾ വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ അടിയന്തര യോഗം ചേർന്ന് ആർ.ആർ.ടി. രൂപവത്കരിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലയിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകി.

കോവിഡ് സാഹചര്യത്തിൽ എല്ലാവരും മുഖാവരണം ധരിക്കുന്നുണ്ട്. എൻ. 95 മുഖാവരണം നിപ വൈറസിനേയും പ്രതിരോധിക്കും. ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എൻ. 95 മുഖാവരണം ധരിക്കണം.

മൃഗങ്ങളിൽനിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽനിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്.

മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആസ്പത്രിജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.





No comments