JHL

JHL

സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ കാസർകോട് ഏരിയാ കമ്മിറ്റി ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) കാസർകോട് ഏരിയാ കമ്മിറ്റി ധർണ നടത്തി. വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നടപ്പാക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കുക, സർവേ നടപടികളിലെ അപാകം പരിഹരിക്കുക, മുഴുവൻ തൊഴിലാളികൾക്കും ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

കാസർകോട് നഗരസഭാ കാര്യാലയത്തിനുമുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എം.ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എ.വി.കുമാരൻ അധ്യക്ഷനായി. ബി.എ.മുഹമ്മദ് കുഞ്ഞ്, ഷാഫി ബി.സി.റോഡ്, കെ.കമലക്ഷി, കെ.ഉഷാകുമാരി, എ.നാരായണൻ എന്നിവർ സംസാരിച്ചു.





No comments