മുഹിമ്മാത്ത് മദ്ഹുർറസൂൽ ഫൗണ്ടേഷൻ ഒരുമാസം നീളുന്ന മീലാദ് കാമ്പയിൻ പ്രഖ്യാപനം നടത്തി.
പുത്തിഗെ(www.truenewsmalayalam.com) : മുഹിമ്മാത്ത് മദ്ഹുർറസൂൽ ഫൗണ്ടേഷൻ ഒരുമാസം നീളുന്ന മീലാദ് കാമ്പയിൻ പ്രഖ്യാപനം നടത്തി. എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ സഖാഫി ഉദ്ഘാടനം ചെയ്തു.
മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ്. അബ്ദുള്ളകുഞ്ഞി ഫൈസി അധ്യക്ഷനായി. റബീഉൽ അവ്വൽ ഒന്നുമുതൽ 30 വരെ നടക്കുന്ന കാമ്പയിന്റെ വിജയത്തിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഒക്ടോബർ ആറിന് മീലാദ് വിളംബരം നടക്കും. അബ്ദുൾ ഖാദർ സഖാഫി, അബൂബക്കർ കാമിൽ സഖാഫി, സുലൈമാൻ കരിവെള്ളൂർ, മുനീറുൽ അഹ്ദൽ തങ്ങൾ, ഹാജി അമീറലി, എം. അന്തുഞ്ഞി, അബൂബക്കർ ഹാജി, ഉമർ സഖാഫി, സി.എൻ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Post a Comment