JHL

JHL

ലിറ്റിൽ സ്കോളർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : മലർവാടിയും ടീൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബൽ  ലിറ്റിൽ സ്കോളർ ഫാമിലി ക്വിസ്സ് കോമ്പറ്റീഷന്റെ സംസ്ഥാന തല വിജയികൾക്കുള്ള സമ്മാനം കാസർകോട് ഇസ്‌ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ MLA എൻ. എ . നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ , മലർവാടി ജില്ലാ രക്ഷാധികാരി അബ്ദുൽ ലത്തീഫ് കെ.ഐ, ടീൻ ഇന്ത്യാ സംസ്ഥാന കോഡിനേറ്റർ അബ്ബാസ് കൂട്ടിൽ, സംസ്ഥാന സമിതിയംഗങ്ങളായ ഇഖ്ബാൽ വടകര, നാസർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു.

 കോവിസ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പരിപാടിയിൽ 156500 ൽ അധികം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ യു.പി. വിഭാഗത്തിലെ ഫസ്റ്റും സെക്കന്റും കാസർകോട് ജില്ലയിലെ അസ്മിൽ അറക്കൽ, ഹൻസിൽ അറക്കൽ എന്നിവർ കരസ്ഥമാക്കി.

 ഫൈനൽ റൗണ്ടിൽ കടന്ന ഫഹ് വാ മുഹമ്മദ് നവാസ്, മുഹമ്മദ് നസൽ, അനന്തകൃഷ്ണൻ , അബാൻ അഹ്മ്മദ് എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ലാപ് ടോപ് , മൊബൈൽ ഫോൺ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് വിതരണം ചെയ്തത്.

 മൂന്ന് മേഖലകളിലായി നടക്കേണ്ടിയിരുന്ന സമ്മാന വിതരണം കോവി ഡ്
പശ്ചാത്തലത്തിൽ ജില്ലകളിലൂടെ സമ്മാന വണ്ടി സഞ്ചരിച്ചാണ് നിർവ്വഹിച്ചത്. സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ മങ്കട, നുഅമാൻ വയനാട്, ഷാനവാസ് ആരാമം, അൻസാർ നെടുമ്പാശ്ശേരി, ഫൈസൽ തൃശ്ശൂർ എന്നിവർ സമ്മാന വണ്ടിയിൽ അനുഗമിച്ചു. കാസർകോട് ജില്ലാ കോഡിനേറ്റർ പി.എം.കെ.നൗഷാദ്, കെ എം ഷാഫി, എം.എച്ച് സീതി , സി.എ മൊയ്തീൻ കുഞ്ഞ്, ഷഫീഖ് നസ്റുല്ല, മുഹമ്മദ് റിയാസ്, മുഹമ്മദ് സബാഹ് , സിനത്ത്, അസ്മ അബ്ബാസ് എന്നിവർ സംബന്ധിച്ചു. എഴുത്ത്കാരനും , കവിയും മുൻ രക്ഷാധികാരിയുമായ എം.എച്ച് സീതി ( ഇബ്നു ഹസ്സൻ ചെമ്മനാട് ) മലർവാടിക്കായി രചിച്ച ഗാനം സാദിഅ നൗറിൽ, സഫ എന്നിവർ ആലപിച്ചു.





No comments