JHL

JHL

കൊടിയമ്മ പ്രദേശം ഇരുട്ടിൽ; ജുമാ മസ്ജിദ് പരിസരമുള്ള മിനിമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ ഉടൻ നന്നാക്കണം -യൂത്ത് ലീഗ്

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിലെ കൊടിയമ്മ പ്രദേശം തെരുവ് വിളക്കുകൾ കത്താത്തതിനാൽ ഇരുട്ടിലായി. കൊടിയമ്മ, പുളിക്കുണ്ട് റോഡ്, മൈങ്കൂടൽ, ഇച്ചിലമ്പാടി റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ തെരുവ് വിളക്കുകളും കൊടിയമ്മ വലിയ  ജുമാ മസ്ജിദ് പരിസരമുള്ള മിനിമാസ്റ്റ് ലൈറ്റുമാണ് ആഴ്ചകളായി കത്താതെ കിടക്കുന്നത്. നാട്ടുകാർ ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള അധികാരികളോട് പരാതി പറഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. തെരുവ് വിളക്കുകൾ കത്താത്തതി നാൽ രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞ് വരുന്നവർക്കും പള്ളികളിലേക്ക് പോകുന്നവർക്കും വലിയ പ്രയാസം നേരിടുകയാണ്.

കൊടിയമ്മ ജുമാ മസ്ജിദ് പരിസരത്തെ മിനിമാസ്റ്റ് ലൈറ്റ് കേടായതോടെ സന്ധ്യയായാൽ പള്ളി പരിസരം പൂർണ്ണമായും ഇരുട്ടിലാണ്. തെരുവ്  വിളക്കുകൾ  നന്നാക്കി കൊടിയമ്മ പ്രദേശത്തെ പൂർവ്വസ്ഥിതിയിൽ പ്രകാശിതമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.




No comments