JHL

JHL

കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി കർണാടക.

മംഗളൂരു(www.truenewsmalayalam.com) : കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി കർണാടക. തലപ്പാടി അതിർത്തിയിൽ കോവിഡ് പരിശോധനക്കൊപ്പം നിപ പരിശോധനയും ഏർപ്പെടുത്തി.

 കേരളത്തില്‍ നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന് റമ്പൂട്ടാന്‍ പഴത്തില്‍ നിന്നാണ് വൈറസ്ബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തിയത്. ഈ റമ്പൂട്ടാന്‍ പഴം വവ്വാല്‍ ഭക്ഷിച്ചതായും പരിശോധനയില്‍ വ്യക്തമായിരുന്നു. 

ഇതിന് പുറമെ കേരളത്തില്‍ നിന്ന് കൊണ്ടുവരുന്ന റമ്പൂട്ടാനും ഡ്രാഗണ്‍ഫ്രൂട്ടും അടക്കമുള്ള പഴവര്‍ഗങ്ങള്‍ കര്‍ണാടകയില്‍ വില്‍പ്പന നടത്തുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. 

നിപ വൈറസിന്റെ ലക്ഷണങ്ങളുള്ളവരെ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയക്കുമെന്ന് എസിപി രഞ്ജിത്ത് ബന്ദാരു അറിയിച്ചു.

 കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായാല്‍ പോലും അവരുടെ ശരീര താപനില ഉയര്‍ന്ന നിലയിലാണെങ്കില്‍ കര്‍ണാടകയിലേക്ക് യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് എസിപി വ്യക്തമാക്കി.





No comments