JHL

JHL

പന്ത്രണ്ട് വയസ്സുകാരിയുടെ ദുരൂഹമരണം: ആത്മഹത്യാ പ്രേരണകുറ്റത്തിന് അധ്യാപകനെ അറസ്റ്റ് ചെയ്യുക; കാംപസ് ഫ്രണ്ട്

കാസർഗോഡ്(www.truenewsmalayalam.com) : പന്ത്രണ്ടുവയസ്സുകാരി    വിദ്യാർത്ഥിനിയുടെ   ദുരൂഹമരണവുമായി    ബന്ധപ്പെട്ട്    സമഗ്രമായ   അന്വേഷണത്തിലൂടെ    മരണത്തിന്   കാരണക്കാരനായ   അധ്യാപകനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ്  ചെയ്യണമെന്ന്    കാംപസ്   ഫ്രണ്ട്  കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് സക്കിയ ടി.പി ആവശ്യപ്പെട്ടു.

എട്ടാം  ക്ലാസ്സ്‌   വിദ്യാർത്ഥിനിയായ    പെൺകുട്ടിയുടെ അധ്യാപകനല്ലാതിരുന്നിട്ടും   കുട്ടിയുമായ്  നിരന്തരം    സോഷ്യൽ  മീഡിയ   വഴി   ബന്ധപ്പെടുകയും   പ്രണയത്തിലാവുകയുമായിരുന്നു കുട്ടി പഠിച്ച  സ്ഥാപനത്തിലെ മറ്റൊരു   അധ്യാപകൻ.

തുടർന്ന്  കാര്യങ്ങൾ  പിതാവ്  അറിയുകയും   പ്രിൻസിപ്പാൾ  മുഖേന   അധ്യാപകനെതിരെയുള്ള   തെളിവുകൾ    ഉപയോഗിച്ച്     നടപടി   ആവശ്യപ്പെടുകയും    ചെയ്‌തിരുന്നു. തെളിവുകൾ   കൈമാറാനിരിക്കെ   വീണ്ടും   അധ്യാപകനിൽ   നിന്നുണ്ടായ   സമ്മർദ്ധവും   ഭീഷണിയുമാണ്    പെൺകുട്ടിയെ   മരണത്തിലേക്ക്   നയിച്ചത്. ഓൺലൈൻ  പ്ലാറ്റ്ഫോമുകളിലുള്ള   വിദ്യാഭ്യാസം വിദ്യാർത്ഥികളെ  ഇത്തരം പ്രവർത്തനങ്ങളിലേക്ക്   നയിക്കുന്നത് ദിനേന വർധിക്കുകയാണ്.  പിതാവിന്   തുല്യനായി  വിദ്യാർത്ഥിക്കുമുന്നിൽ  നിൽക്കേണ്ട   അധ്യാപകനിൽ നിന്നും  ഉണ്ടായ ഇത്തരം   പ്രവർത്തി  പെൺകുട്ടിയുടെ  കുടുംബത്തെ    മാനസികമായി  തളർത്തിയിരിക്കുകയാണ്.

പന്ത്രണ്ട്  വയസ്സ്   മാത്രം   പ്രായമുള്ള  കുട്ടിയെ  ഇത്തരം   പ്രവർത്തികളിലേക്ക്   നയിച്ച അധ്യാപകനെതിരെ പോസ്കോ കുറ്റവും ആത്മഹത്യപ്രേരണ കുറ്റവും  ചുമത്തി  അറസ്റ്റ്   ചെയ്യണമെന്ന് കാംപസ് ഫ്രണ്ട്  ആവശ്യപ്പെട്ടു.





No comments