JHL

JHL

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം" വിമൻ ജസ്റ്റിസ് മൂവ്മെന്റ്

കാസറഗോഡ്(www.truenewsmalayalam.com) : സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനി സഫയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

നേരത്തെ ഒരു അധ്യാപകന്‍ സഫയുമായി ഓണ്‍ലൈന്‍ ക്ലാസ്സ് ആണെന്ന് പറഞ്ഞു ചാറ്റിംഗ് നടത്തിയത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ചാറ്റിംഗ് സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും പി.ടി.എ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. 

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലാത്ത അവസ്ഥ അത്യന്തം ഭീതിതമാണ്.

ജില്ലാ കമ്മിറ്റി അംഗങ്ങൾ കുട്ടിയുടെ വിട് സന്ദർശിച്ചു. സംസഥാന കമ്മിറ്റി അംഗം സാഹിദ ഇല്യാസ്, ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ദീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഹീറ അബ്ദുല്ലത്തീഫ്, സീനത്ത് എന്നിവരാണ് വീട് സന്ദർശിച്ചത്.





No comments