JHL

JHL

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; വീട്ടമ്മയ്ക്ക് സ്വർണ്ണവും പണവും തിരികെ കിട്ടി.

കുമ്പള(www.truenewsmalayalam.com) : ഓട്ടോ  ഡ്രൈവറുടെ സത്യസന്ധത, വീട്ടമ്മയ്ക്ക് സ്വർണ്ണവും പണവും തിരികെ കിട്ടി.

കുമ്പള ആരിക്കാടി താമസിക്കുന്ന ഹർഷ ലത കുമ്പള ടൗണിൽ നിന്നും ഓട്ടോ റിക്ഷയിൽ സഞ്ചരിക്കവേ സ്വർണ്ണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു.

 ഓട്ടോ ഡ്രൈവർ ബംബ്രാണ സ്വദേശിയായ ശേഖരാ ഷെട്ടി എന്നയാൾ പേഴ്‌സ് തന്റെ ഓട്ടോയിൽ കാണുകയും അത് കുമ്പള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.

അന്വേഷണത്തിൽ പേഴ്‌സ് ആരിക്കാടി സ്വദേശി ഹർഷ ലതയുടേതാണെന്ന് കണ്ടെത്തുകയും, അവരുടെ ഭർത്താവ് നാഗപ്രസാദ്‌ സ്റ്റേഷനിൽ വന്ന പേഴ്‌സ് എറ്റു വാങ്ങുകയും ചെയ്തു.





No comments