ജിദ്ദയിൽ തുടങ്ങുന്ന ക്ലിനിക്കിൽ പാർട്ണർ ആക്കാം എന്ന് വാഗ്ദാനം; 84 ലക്ഷം രൂപ തട്ടിയെടുത്ത മൊഗ്രാൽ പുത്തൂർ സ്വദേശിക്കെതിരെ കേസ്.
കാസർകോട്(www.truenewsmalayalam.com) : സൗദി അറേബ്യയിലെ ജിദ്ദയിൽ തുടങ്ങുന്ന ക്ലിനിക്കിൽ പാർട്ണർ ആക്കാം എന്ന് വാഗ്ദാനം നൽകി 84 ലക്ഷം രൂപ കൈപ്പറ്റി മൂന്നു വർഷം കഴിഞ്ഞിട്ടും ക്ലിനിക് തുടങ്ങാതെ വിശ്വാസവഞ്ചന ചെയ്തു എന്ന പരാതിയിൽ മൊഗ്രാൽ പുത്തൂർ സ്വദേശി ഫിസ്സ ഹൗസിലെ അബ്ദുള്ള ഇബ്രാഹിം അരിയപ്പാടിക്കെതിരെ പൊലീസ് കേസെടുത്തു.
കുമ്പള സ്വദേശിയായ വി.പി. അബ്ദുൽ ഖാദർ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്കു പരാതി നൽകിയതിനെ തുടർന്ന് കുമ്പള പൊലീസ് കേസെടുക്കുകയായിരുന്നു
Post a Comment