JHL

JHL

കാസർകോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒ.പി ഇന്ന് മുതൽ

ബദിയടുക്ക(www.truenewsmalayalam.com) : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരമമിട്ട് കാസർകോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഔട്ട്‌പേഷ്യന്റ് (ഒ.പി.) ചികിത്സ ഇന്ന് മുതൽ
രാവിലെ 10-ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ അക്കാദമിക് ബ്ലോക്കിലായിരിക്കും ഒ.പി. താത്കാലികമായി പ്രവർത്തിക്കുക. എത്രയും വേഗം ജനങ്ങൾക്ക് ഒ.പി. സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആസ്പത്രി കെട്ടിടം നിർമാണം പൂർത്തിയാക്കുന്നതിന് കാത്തിരിക്കാതെ അക്കാദമിക് ബ്ലോക്കിൽ ഒ.പി. സേവനം സജ്ജമാക്കിയത്.

ഒ.പി. പ്രവർത്തിക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി ഇവിടെനിന്ന്‌ സ്ഥലം മാറ്റിയ ഒൻപതോളം നഴ്‌സുമാരെ ഇവിടെ പുനർനിയമിച്ചിട്ടുണ്ട്. മെഡിക്കൽ, ശിശുരോഗവിദഗ്ധ വിഭാഗം ഒ.പി.കളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

സർജറി, ഇ.എൻ.ടി., ഒഫ്ത്താൽമോളജി, ഡെന്റൽ ഒ.പി.കൾ തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്.





No comments