JHL

JHL

കുമ്പളയിൽ റസ്റ്റോറൻ്റ് തീയിട്ട് നശിപ്പിക്കാൻ ശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ക്യാമറ ദൃശ്യം പുറത്ത്

കുമ്പള(www.truenewsmalayalam.com) : കുമ്പളയിലുള്ള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റിൻ്റെ സ്ഥാപനം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൻ്റെ സി സി ക്യാമറ ദൃശ്യം ലഭിച്ചു. 

കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ പ്രസിഡൻ്റ് അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടലിൻ്റെ ഷട്ടറിൽ ഫ്ലക്സ്, പഴ്തതുണികൾ ഇട്ട ശേഷം ഡീസൽ ഒഴിച്ച് തീയിട്ടത്.

 കടയുടെ പിറക് വശത്തുള്ള സ്ഥാപനത്തിൻ്റെ സി സി ക്യാമറയിൽ ഹെൽമെറ്റ് ധരിച്ച. ആൾ പതുങ്ങി നിന്ന് ഫ്ലക്സ് കഷണങ്ങളും മറ്റും പെറുക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞത്. സംഭവത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. തീയിട്ട് ആൾ സ്ഥലം വിട്ടു എങ്കിലും ഉടനെ തന്നെ തീ അണഞ്ഞ് പോയതിനാൽ ആണ് കൂടുതൽ അപകടം ഒഴിവായത്.



No comments