JHL

JHL

കെൽ ഇ.എം.എൽ നാളെ തുറക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം വെറുതെയായി.

കാസർഗോഡ്(www.truenewsmalayalam.com) : പൊതുമേഖല സ്​ഥാപനമായ കെൽ ഇ.എം.എൽ കമ്പനി ഫെബ്രുവരി 15ന്​ തുറക്കുമെന്ന വ്യവസായ മന്ത്രി പി. രാജീവി​‍ൻെറ പ്രഖ്യാപനം വെറുതെയായി.

 ബദ്രഡുക്കയിലെ കമ്പനി പ്രദേശം സന്ദർശിച്ചശേഷമാണ്​ ​15ന്​ കമ്പനി തുറക്കുമെന്ന പ്രഖ്യാപനം നടത്തിയത്​. നവംബർ ഒന്നിനു ശേഷം പുതുവത്സര ദിനത്തിലും തുറക്കുമെന്ന്​ പ്രഖ്യാപിച്ച കമ്പനിയാണിത്​.

 പുതിയ കമ്പനിയെന്ന നിലക്ക്​ പുതിയ നിയമം നടപ്പാക്കിയുള്ള ധാരണപത്രമാണ്​ കമ്പനി തുറക്കുന്നതിന്​ തടസ്സമായത്​. തൊഴിലാളികൾ നേരത്തേ അനുഭവിച്ചതൊന്നും പുതിയ കമ്പനിയിൽ ഉണ്ടാകില്ലെന്ന വിവാദ നിബന്ധനകളാണ്​ ധാരണപത്രത്തിലുള്ളത്​.

 ഇതിൽ ഒപ്പിടാൻ കഴിയില്ലെന്ന്​ ജീവനക്കാരുടെ സംഘടനകൾ വ്യക്​തമാക്കിയിട്ടുണ്ട്​. ജീവനക്കാരുടെ എതിർപ്പ്​ നേരിടാൻ പുതിയ ധാരണയൊന്നുമുണ്ടാക്കാതെ അനങ്ങാപ്പാറ നയമാണ്​ സർക്കാർ പുലർത്തുന്നത്​. ഫലത്തിൽ കമ്പനി തുറക്കുന്നത്​ തന്നെ നീളുന്ന സ്​ഥിതിയാണ്​. റെയിൽവേക്ക്​ ആവശ്യമായ ജനറേറ്ററുകൾ ഉൽപാദിപ്പിക്കുന്ന സംസ്​ഥാനത്തെ മികച്ച പൊതുമേഖല കമ്പനികളിലൊന്നായിരുന്നു കെൽ.

 2009ൽ ഭെൽ ഏറ്റെടുത്തതോടെയാണ്​ കമ്പനിയുടെ കഷ്​ടകാലം തുടങ്ങിയത്​. ​ഭെൽ അധികൃതർ കമ്പനി തിരിഞ്ഞുനോക്കിയില്ല. നഷ്​ടത്തിൽ കൂപ്പുകുത്തി ശമ്പളം മുടങ്ങിയെങ്കിലും കമ്പനി പ്രവർത്തിച്ചു. 2020 മാർച്ചിൽ ലോക്​ഡൗണി​​‍ൻെറ മറവിൽ അടച്ചിട്ടു. ഇതോടെ, ജീവനക്കാർ പട്ടിണിയിലാവുകയും നിയമയുദ്ധങ്ങൾ ആരംഭിക്കുകയും ചെയ്​തു.

 നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ​ഭെല്ലിൽനിന്ന്​ കമ്പനി സംസ്​ഥാനം ഏറ്റെടുത്തു. ഇതിനായി 77 കോടിയുടെ പാക്കേജും സർക്കാർ പ്രഖ്യാപിച്ചു. ഭെൽ പോയതോടെ പഴയകെൽ പുനഃസ്​ഥാപിക്കുമെന്ന്​ പ്രതീക്ഷിച്ചിടത്തുനിന്നാണ്​ ജീവനക്കാർക്ക്​ പ്രഹരമുണ്ടായത്​. 

ഭെൽ ഇ.എം.എൽ എന്ന പേര്​ കെൽ ഇ.എം.എൽ എന്നാക്കി അറ്റകുറ്റപ്പണിയെല്ലാം പൂർത്തിയാക്കി. എന്നാൽ പുതിയ കമ്പനിയാണെന്നും പുതിയ വ്യവസ്​ഥകളാണ്​ നിലനിൽക്കുകയെന്നും ധാരണയുണ്ടാക്കി. ഇതോടെയാണ്​ ധാരണപത്രത്തിൽനിന്ന്​ തൊഴിലാളികൾ പിന്മാറിയത്​. kel eml കെൽ ഇ.എം.എൽ കമ്പനിയുടെ ഗേറ്റ്​. നേരത്തേ ഭെൽ ഇ.എം.എൽ എന്നായിരുന്നു പേര്​.





No comments