JHL

JHL

അധ്യാപകരും ജീവനക്കാരും സായാഹ്ന ധർണ നടത്തി.

കുമ്പള(www.truenewsmalayalam.com) : കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ നേത്രത്വത്തിൽ  അദ്ധ്യാപകരും ജീവനക്കാരും കുമ്പള ടൗണിൽ  സായാഹ്ന ധർണ  നടത്തി.

കോവിഡ് മഹാമാരി കാലത്ത്  തീർത്തും  നിരാശകരമായ ബജറ്റാണ് ആധായ  നികുതി സ്ലാബിലോ പരിധിയിലോ  മാറ്റം വരുത്താത്തത് അദ്ധ്യാപകരെയും ജീവനക്കാരെയും  പ്രതികൂലമായി ബാധിച്ചു.

ശമ്പള  പരിഷ്കരണത്തിന്റെയും ക്ഷാമ ബത്തയുടെയും  അനുകൂല്യം  നികുതിയിനത്തിൽ  അടക്കേണ്ടി വരുന്നു. ഇ പി എഫ് പെൻഷൻ  വർധിപ്പിക്കണമെന്ന  ആവശ്യം  അംഗീകരിച്ചില്ല.

 സഹകരണ നിക്ഷേപങ്ങൾക്  15 ശതമാനം  നികുതി  ചുമത്തിയപ്പോൾ  കോര്പറേറ്റ് ടാക്സ് 18 ശതമാനത്തിൽ  നിന്ന് 15 ശതമാനത്തിലേക്കും  സർചാർജ്  12 ശതമാനത്തിൽ  നിന്ന് എഴിലേക്ക് കുറക്കുകയും   ചെയ്തു.

പി എഫ് ആർ എ നിയമം പിൻവലിക്കപെടണമെന്ന്  ആവശ്യപെടുമ്പോൾ  എൻ പി എസ്  നിക്ഷേപത്തിന് 14% നികുതി  ഇളവ് പ്രഖ്യാപിച്ചു  ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

കെ ജി ഒ എ ജില്ല സെക്രട്ടറി വി ചന്ദ്രൻ  ഉൽഘടനം ചെയ്തു. ജോസ് എം എം അധ്യക്ഷത  വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി കെ ഹരിദാസ്  പ്രസംഗിച്ചു. ശ്യാം ഭട്ട് മാഷ് സ്വാഗതവും  എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു.




No comments