JHL

JHL

മംഗൽപാടിയിൽ മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിക്കണം; എൻ സി പി.

മംഗൽപാടി(www.truenewsmalayalam.com) : മംഗൽപാടിയിൽ മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിക്കണം, എൻ സി പി

മാലിന്യങ്ങൾക്ക് ചുറ്റും കൊതുകും, തെരുവുനായ്ക്കളുമാണ്, ഇത് കാരണം കാൽനട യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.

പുറമെ പ്രദേശത്തെ എല്ലാ കവലകളിലും,മുക്കിലും മൂലയിലും വൈകുന്നേരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു വിടുന്നതിന്റെ അസഹനീയമായ ഗന്ധവും, പൂകച്ചുരുളുകളും കൊണ്ട് ഉണ്ടാകുന്ന മലിനമായ അന്തരീക്ഷവായു ശ്വസിച്ചു രോഗം പേറി ജീവിക്കേണ്ട അവസ്ഥയാണ് ഈ പ്രദേശത്തെ ജനങ്ങൾക്ക്‌.

ഉപ്പള, കൈക്കമ്പ, നയബസാർ പോലുള്ള ജനസാന്ദ്രമായ കവലകളിൽ പോലും രാവിലെയും, വൈകുന്നേരങ്ങളിലും പൊതു സ്ഥലങ്ങളിൽ അടക്കം പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചുയരുന്ന പുകകൾ സർവസാധാര കാഴ്ച്ചയാണ്, ഈ പുക ശ്വസിക്കുന്നത് മൂലം മാരകമായ കാൻസർ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടനകളും, പരിസ്ഥിതി പ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകളൊന്നും കണ്ടിട്ടും അറിയാത്ത ഭാവം നടിച്ചു ഒരുനാടിനെയും അവിടുത്തെ ജനങ്ങളെയും, കുരുന്നു കുട്ടികളെയും മാരക രോഗങ്ങളുടെ അടിമയാക്കി മാറ്റുകയായിരിക്കും ഇതിന്റെ അനന്തരഫലം.

ബന്ധപ്പെട്ടവർ ഈ പ്രദേശത്തെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യാനും, പൊതുസ്ഥലങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിന്നെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്by എൻസിപി  മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട്‌ മഹമൂദ് കൈക്കമ്പ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.



No comments