JHL

JHL

ചെങ്കല്ല്, മൂല്യ വര്‍ധിത ഉല്‍പ്പന്ന സാധ്യതകള്‍; ദ്വിദിന സാങ്കേതിക ശില്‍പശാല നടത്തി.

കാസറഗോഡ്(www.truenewsmalayalam.com) : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 'ചെങ്കല്ല് മൂല്യ വര്‍ധിത ഉല്‍പ്പന്ന സാധ്യതകള്‍ ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സാങ്കേതിക ശില്‍പശാലയ്ക്ക് തുടക്കമായി.
  ബങ്കളം സ്പ്രിംഗ് ഡെയ്ല്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ചെങ്കല്ല് മൂല്യ വര്‍ധിത ഉല്‍പ്പന്ന സാധ്യതകള്‍ എന്ന വിഷയത്തില്‍ പടന്നക്കാട് കാര്‍ഷിക കോളേജ് റിട്ട. ഡീന്‍  പി.ആര്‍.സുരേഷ് ക്ലാസ്സെടുത്തു. ചെങ്കല്ല് മൂല്യ വര്‍ധിത ഉല്‍പ്പന്ന പ്രായോഗിക പരിശീലനം എന്ന വിഷയത്തില്‍ ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് എം.വി.രാജന്‍ ക്ലാസെടുത്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.  പ്രകാശന്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ സ്വാഗതവും കെ.പി.ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.                

പ്രിയമേറുന്നു ചെങ്കല്ലിന്; ചെങ്കല്ലിന്റെ ഉത്പന്ന സാധ്യതകള്‍ തുറന്ന് കാട്ടി ശില്‍പശാല

ചെങ്കല്ലിന്റെ അനന്തസാധ്യതകള്‍ തുറന്ന് കാട്ടി ജില്ലാ വ്യവസായ വകുപ്പിന്റെ ദ്വിദിന ശില്‍പശാല. അമിത ചൂടിനെ പ്രതിരോധിക്കാന്‍ അധുനിക ഭവന നിര്‍മ്മാണ മേഖലയിലടക്കം ചെങ്കല്ലിന്റെ ഉത്പന്നങ്ങള്‍ക്ക് കഴിയുമെന്ന് ശില്‍പശാലയിലൂടെ വിലയിരുത്തി. ഭവന കെട്ടിട നിര്‍മ്മാണ മേഖലകളില്‍ ചെങ്കല്ലിന്റെ സാധ്യതകള്‍ വളരെ കൂടുതലാണ്. നിലത്ത് വിരിക്കുന്ന ചെങ്കല്ലിനും (ടൈല്‍), ചെങ്കല്‍ കൊണ്ടുള്ള സീലിംഗിനും ഇപ്പോള്‍ ഉപഭോക്താക്കള്‍ ഏറെയാണ്. കൂടാതെ അഭിരുചികള്‍ക്കനുസരിച്ച് ചെങ്കല്‍ കൊത്തി കരകൗശല വസ്തുക്കളുണ്ടാക്കാനും സാധിക്കുന്നു. വ്യവസായത്തില്‍ ചെങ്കല്ലിന്റെ പുതിയ സാധ്യതകള്‍ തുറന്ന് കാട്ടുകയാണ് ഈ ശില്‍പശാല. പഴമയും അധുനികതയും കൂട്ടിച്ചേര്‍ത്ത്  വീട് നിര്‍മ്മാണം നടത്തുമ്പോള്‍ ചെങ്കല്ലിന്റെ സ്വാധീനം തറ തൊട്ട് സീലിംഗ് വരെ കാണാന്‍ സാധിക്കും. 50 - ല്‍ പരം ആളുകള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. സാങ്കേതിക വിദ്യയ്ക്കനുസൃതമായി സംരംഭങ്ങള്‍ മാറിയാല്‍ മാത്രമേ വ്യവസായ വികസനം സാധ്യമാകു. സംരംഭകര്‍ക്ക് സഹായമാകും വിധം ഗവേഷണ സ്ഥാപനങ്ങളില്‍ ലഭ്യമായിട്ടുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക എന്നതാണ് ദ്വിദിന സാങ്കേതിക ശില്‍പശാല ലക്ഷ്യമിടുന്നത്.



No comments