JHL

JHL

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഏരിയാകേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നം

സീതാംഗോളി (www.truenewsmalayalam.com): ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംയുക്ത  സമരസമിതി നേതൃത്വത്തിൽ ഏരിയാകേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. 

സീതാംഗോളിയിൽ കാറ്റാടി കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. കെ ശിവപ്പറൈ അധ്യക്ഷനായി. വി വി രമേശൻ, പി രഘുദേവൻ, ഡി സുബ്ബണ്ണ ആൽവ, എം ശങ്കർറൈ, സി എ സുബൈർ എന്നിവർ സംസാരിച്ചു. കോളിച്ചാലിൽ കർഷകം സംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി കെ രാമചന്ദ്രൻ അധ്യക്ഷനായി. ടി കോരൻ, എം സി മാധവൻ, ടി ബാബു എന്നിവർ സംസാരിച്ചു. 

ചെറുവത്തൂരിൽ കർഷക സംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനം ചെയ്‌തു. കയനി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. പി കമലാക്ഷൻ, സി കുഞ്ഞികൃഷ്‌ണൻ, കെ കണ്ണൻ, ടി നാരായണൻ എന്നിവർ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. 

കാസർകോട്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. സി വി കൃഷ്‌ണൻ അധ്യക്ഷനായി. എ രവീന്ദ്രൻ, എം കെ രവീന്ദ്രൻ, കെ ഭാസ്‌കരൻ, കെ രവീന്ദ്രൻ, കെ ഭുജംഗഷെട്ടി എന്നിവർ സംസാരിച്ചു. പി വി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. 

നീലേശ്വരത്ത് സിഐടിയു ജില്ലാ പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്ഘാടനം ചെയ്‌തു. എ വി സുരേന്ദ്രൻ അധ്യക്ഷനായി. എം കുഞ്ഞമ്പു, കെ ഉണ്ണി നായർ, വെങ്ങാട്ട് ശശി, കെ രഘു, കെ കണ്ണൻ നായർ എന്നിവർ സംസാരിച്ചു. കെ സതീശൻ സ്വാഗതം പറഞ്ഞു. 

കാലിക്കടവിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ടി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ഇ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, എം വി കോമൻനമ്പ്യാർ, പി കുഞ്ഞികണ്ണൻ, പി വി ചന്ദ്രൻ, എം വി ചന്ദ്രൻ, പി എ റഹ്മാൻ എന്നിവർ സംസാരിച്ചു. കെ വി ജനാർദനൻ സ്വാഗതം പറഞ്ഞു. ബന്തിയോട്‌ കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. ബേബി ഷെട്ടി അധ്യക്ഷയായി. പി ഇബ്രാഹിം സ്വാഗതം പറഞ്ഞു. 


പാലക്കുന്നിൽ യു തമ്പാൻ ഉദ്ഘാടനം ചെയ്തു. ഇ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. പി മണിമോഹൻ, കുന്നൂച്ചി  കുഞ്ഞിരാമൻ, എം ഗൗരി, എം കുമാരൻ, പി ലക്ഷ്മി,  എ ജാസ്മിൻ, കെ വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാരായണൻ കുന്നൂച്ചി  സ്വാഗതം പറഞ്ഞു. നോർത്ത് കോട്ടച്ചേരിയിൽ പള്ളിക്കൈ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ വി രാഘവൻ അധ്യക്ഷനായി. പി അപ്പുക്കുട്ടൻ, ബി ബാലകൃഷ്ണൻ, പി ദാമോദരൻ, വി സുകുമാരൻ, ടി കുട്ട്യൻ എന്നിവർ സംസാരിച്ചു. കുന്നുംകൈയിൽ പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. കെ എസ് ശ്രീനിവാസൻ അധ്യക്ഷനായി. കെ കൃഷ്ണൻ, ടി പി തമ്പാൻ, ടി കെ സുകുമാരൻ എന്നിവർ സംസാരിച്ചു. യു കരുണാകരൻ സ്വാഗതം പറഞ്ഞു.  മുള്ളേരിയയിൽ എം മാധവൻ ഉദ്‌ഘാടനം ചെയ്‌തു. കാടകം മോഹനൻ അധ്യക്ഷനായി.  പി ബാലകൃഷ്‌ണൻ,  ബി കെ നാരായണൻ എന്നിവർ സംസാരിച്ചു.  ഇ മോഹനൻ സ്വാഗതം പറഞ്ഞു.

കുറ്റിക്കോലിൽ എം വി സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. എൻ ടി ലക്ഷ്മി അധ്യക്ഷനായി. കെ പി രാമചന്ദ്രൻ, ഇ കുഞ്ഞിരാമൻ, എ മാധവൻ എന്നിവർ സംസാരിച്ചു. എ ദാമോദരൻ സ്വാഗതം പറഞ്ഞു


No comments