JHL

JHL

അനുമതിയില്ലാതെ മരംമുറി കാസർകോട് ഗവ. ഹൈസ്കൂളിലും.

കാസർകോട്(www.truenewsmalayalam.com) : ജനറൽ ആസ്പത്രി വളപ്പിലെ മരംമുറിക്കു പിന്നാലെ കാസർകോട് ഗവ. ഹൈസ്കൂൾ മുറ്റത്തെ മരങ്ങളും അനുമതിയില്ലാതെ മുറിച്ചുമാറ്റി. ഇതുസംബന്ധിച്ച് ജി.എച്ച്.എസ്. പ്രഥമാധ്യാപകൻ എം.സിദ്ദിഖ് കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന് പരാതി നല്കി.

സ്കൂൾമുറ്റത്തെ മതിലിനോട് ചേർന്ന ഏഴുമരങ്ങളാണ് മുറിച്ചുമാറ്റിയത്. ഒരു ചെറിയ തേക്കും ബാക്കി പൂമരങ്ങളുമാണ് മുറിച്ചത്. മുറിച്ചെടുത്ത മരത്തടികൾ സമീപത്തുതന്നെ അടുക്കിവെച്ചിട്ടുണ്ട്. സ്കൂൾമതിലും കവാടവും നവീകരിക്കുന്നതിന്റെ മുന്നോടിയായാണ് മരം മുറിച്ചുമാറ്റിയതെന്ന് കരുതുന്നുവെന്നും സ്കൂൾ അധികൃതരെ അറിയിക്കാതെയാണ് മരം മുറിച്ചതെന്നും പ്രഥമാധ്യാപകൻ പറഞ്ഞു.

പ്രഥമാധ്യാപകന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കാസർകോട് പോലീസ് അറിയിച്ചു.



No comments