JHL

JHL

ലഹരിമുക്ത ഗ്രാമം: ദേശീയവേദി സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് രണ്ടാംഘട്ട ബോധവൽക്കരണത്തിന്.

മൊഗ്രാൽ(www.truenewsmalayalam.com) : ലഹരിവ്യാപനം തടയുന്നതിന്റെ  ഭാഗമായുള്ള രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി രൂപം നൽകി. 

 സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുക. പിടിഎ കമ്മിറ്റികളുടെ സഹകരണത്തോടെ ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കുമാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഒരു ക്ലാസ്സ് എന്ന നിലയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ബോധവൽക്കരണത്തിന് ജില്ലയിലെ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സാംസ്കാരിക -വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ വിദഗ്ദർ, മതനേതാക്കൾ തുടങ്ങിയവർ  നേതൃത്വം നൽകും.

 ലഹരിവ്യാപനത്തിനെതിരെ ഒന്നാംഘട്ടത്തിൽ ദേശീയവേദി നടത്തിയ ഗ്രാമസഞ്ചാര പദയാത്രയെക്കുറിച്ച് യോഗം അവലോകനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയ നാട്ടുകാരെയും, പിടിഎ കമ്മിറ്റികളെയും, സന്നദ്ധ സംഘടനകളെയും, ക്ലബ്ബുകളേയും  യോഗം അഭിനന്ദിച്ചു. 

യോഗം ദേശീയവേദി ഉപദേശക സമിതി അംഗം എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം  സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

 എം.എം റഹ്മാൻ, റിയാസ് കരീം, എം.എ മൂസ,  വിജയകുമാർ, ടി.കെ അൻവർ, സെഡ്. എ മൊഗ്രാൽ, അബ്ദുള്ള ബി എൻ, സൈനുദ്ദീൻ ആരിഫ്, അൻവർ ഹുസൈൻ പി ആരിക്കാടി, എം.ജി.എ റഹ്മാൻ,കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹനീഫ് കടവത്ത്‌,  അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌,  അബ്ദുല്ലകുഞ്ഞി നട്പ്പളം, എച്ച്.എം കരീം, മുഹമ്മദ് മൊഗ്രാൽ, പി.വി അൻവർ, എം.എ ഇക്ബാൽ, അബ്ദുൽ റസാഖ് കൊപ്പളം എന്നിവർ സംസാരിച്ചു. ട്രഷറർ മുഹമ്മദ് കെ.പി നന്ദി പറഞ്ഞു.


No comments