JHL

JHL

കാസർകോട്ട് ആറുവരി ആകാശപാതയുടെ പൈലിങ്‌ പ്രവൃത്തി ആരംഭിച്ചു.

കാസർകോട്(www.truenewsmalayalam.com) : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ നിർമിക്കുന്ന ആറുവരി ആകാശപാതയുടെ പൈലിങ്‌ പ്രവൃത്തി ആരംഭിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ ആദ്യ തൂണിനുള്ള പൈലിങ്‌ പ്രവൃത്തികൾക്ക് കറന്തക്കാട് അഗ്നിരക്ഷാ ഓഫീസിന് സമീപം ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടർ നിർമൽ എം.സദേ തുടക്കം കുറിച്ചു. നിർമാണ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജോലി പുരോഗമിക്കുന്നത്.

കറന്തക്കാട് അഗ്നിരക്ഷാസേന ഓഫീസ് മുതൽ പുതിയ ബസ്‌സ്റ്റാൻഡ് പരിസരം വരെ 1.2 കിലോമീറ്ററാണ് ആകാശാപാതയുടെ നീളം.

30 തൂണുകളാണ് ഉണ്ടാകുക. 40 മീറ്റർ ഇടവിട്ടാണ് തൂണുകളുടെ നിർമാണം.

ആകാശപാതയുടെ ഇരുവശത്തും താഴെ ഏഴുമീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും.

ദേശീയപാതാ വികസനത്തോടൊപ്പം 2024 മേയിൽ നിർമാണം പൂർത്തിയാക്കും.

ജില്ലയിൽ ഏറ്റവും അധികം ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ഹൊസങ്കടിയിലും കാസർകോട്ടുമാണ് ആകാശപാതകൾ പണിയുന്നത്.

മേൽപ്പാലങ്ങൾക്ക് കീഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും.



No comments