JHL

JHL

പോളിയോമുക്ത ഭാരതം: മൊഗ്രാൽ അൻഗൻവാടിയിൽ തുള്ളി മരുന്ന് നൽകി.

മൊഗ്രാൽ(www.truenewsmalayalam.com) : രണ്ടുതുള്ളി ഒരുതവണ'' ഭാരത സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും, സംസ്ഥാന സർക്കാറിന്റെ യും സഹകരണത്തോടെ നടപ്പിലാക്കുന്ന പോളിയോ മുക്ത ഭാരതം  അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള പോളിയോ തുള്ളി മരുന്ന് വിതരണം വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു.

 മൊഗ്രാൽ ടൗൺ  അംഗൻവാടിയിൽ നടത്തിയ ചടങ്ങിൽ  വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ  കുഞ്ഞിന് തുള്ളിമരുന്നു നൽകി ഉദ്ഘാടനം നിർവഹിച്ചു.എം മാഹിൻ മാസ്റ്റർ, ഹമീദ് പെർവാഡ്, മുഹമ്മദ് അബ്‌കോ, എം എ മൂസ, സിദ്ദീഖ് സ്ട്രീക്, മുഹമ്മദ് കുട്ടിയാംവളപ്പ്, നാസിർ വലിയവളപ്പ്, ആശാ വർക്കർ ബൽക്കീസ്, അംഗൻവാടി ടീച്ചർ യശോദ, റുബീന എന്നിവർ സംബന്ധിച്ചു.



No comments