JHL

JHL

കാസർകോട്ട് ഗുണ്ടാ നേതാ വായ കൊലക്കേസ് പ്രതി സുഹൃത്തിനെ കുത്തി; മഹേഷ് ബട്ടമ്പാറ അറസ്റ്റിൽ

കാസർകോട്(www.truenewsmalayalam.com) : കാസർഗോട്ട് കത്തിക്കുത്ത്, ഒരാൾ പിടിയിൽ. സൈനുൽ ആബിദ് വധക്കേസിലെ പ്രതിയായ പ്രശാന്ത് നെൽക്കള (28) യ്ക്കാണ് ഇതേ കേസിലെ മറ്റൊരു പ്രതിയായ മഹേഷ് ബട്ടംപാറ(27)യിൽ നിന്നും കുത്തേറ്റത്.

വയറിന് ഗുരുതരമായി കുത്തേറ്റ പ്രശാന്തിനെ മംഗ്‌ളുറു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 മണിയോടെ കുട്ലുവിൽ വെച്ചാണ് സംഭവം നടന്നത്. യുവാവ് അപകടകരമായ സാഹചര്യത്തിലല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

2014 ഡിസംബർ 22 ന് രാത്രി തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദി(22) നെ കാസർകോട് നഗരത്തിലെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും.

പ്രശാന്തും മഹേഷും തമ്മിൽ ചില വ്യക്തിപരമായ പ്രശ്നം നിലനിന്നിരുന്നുവെന്നും ഇതിന്റെ പേരിൽ വാക്ക് തർക്കമുണ്ടാവുകയും മഹേഷ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മഹേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.





No comments