JHL

JHL

കുമ്പളയിൽ രാത്രിയുടെ മറവിൽ ഹോട്ടൽ തീയിട്ട് നശിപ്പിക്കാൻ ശ്രമം.

കുമ്പള : കുമ്പള ടൗണിൽ  പ്രശസ്തമായ താജ് ഹോട്ടലിൽ രാത്രിയുടെ മറവിൽ തീയിട്ട് നശിപ്പിക്കാൻ ശ്രമം. ഹോട്ടലുടമ കുമ്പള പോലീസിൽ പരാതി നൽകി. ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് റസ്റ്റോറൻ്റ് അടച്ചത്. രാവിലെ റസ്റ്റോറൻ്റ് തുറക്കാൻ വന്നപ്പോൾ ഷട്ടറിന് സമീപം തുണിക്കഷണങ്ങൾ ഡീസൽ ഒഴിച്ച് തീയിട്ട നിലയിലായിരുന്നു. പകുതി കത്തി തീയണഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി.

No comments