JHL

JHL

ടി നസിറുദ്ദീൻറെ സംസ്കാരം ഇന്ന് ; ആറ് മണി വരെ കടകൾ തുറക്കില്ല

കോ​ഴി​ക്കോ​ട് (www.truenewsmalayalam.com): കഴിഞ്ഞ ദിവസം അന്തരിച്ച വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് ക​ണ്ണം​പ​റ​മ്പ് ജു​മാ​മ​സ്ജി​ദി​ലാ​ണ് ഖ​ബ​റ​ട​ക്കം. ന​ട​ക്കാ​വി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​മു​ണ്ടാ​കും.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ന് ​കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക​രോ​ഗ​ത്തി​ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള ടി. ​ന​സി​റു​ദ്ദീ​ൻ, മൂ​ന്നു പ​തി​റ്റാ​ണ്ടാ‍​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ്.

ന​സി​റു​ദ്ദീ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്തെ വ്യാ​പ​ക​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടും. വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ക​ട​ക​ൾ അ​ട​ച്ചി​ടു​ക. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്


No comments