JHL

JHL

താഹിർ തങ്ങൾ ഉറൂസ് ; നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പുത്തിഗെ(www.truenewsmalayalam.com) : സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് ഭാഗമായി മുഹിമ്മാത്തിൽ   സഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ്  നൂറുകണക്കിനാളുകൾക്ക് കാരുണ്യ സ്പർശമായി ഡോക്ടർ സുരേഷ് ബാബു ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ മുഹിമ്മാത്ത് സേഫ് ഹോം അഗതി അനാഥ മന്ദിരം അന്തേവാസികൾക്ക് പുറമേ നാട്ടുകാരും എത്തിച്ചേർന്നു.

 സൗജന്യ പരിശോധനയ്ക്ക് പുറമേ  കണ്ണിൻറെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും നൽകി. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി യുടെ അധ്യക്ഷതയിൽ   കാസർകോട് ബ്ലോക്ക്പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ്കർള ഉദ്ഘാടനം ചെയ്തു.    

സയ്യിദ് ഹാമിദ്  അൻവർ അഹ്ദൽ തങ്ങൾപ്രാർത്ഥന നടത്തി. പി ബി ബഷീർ പുളിക്കൂർ. സയ്യദ് ഹബീബുൽ അഹ്ദതലി തങ്ങൾ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ,മുസ്തഫ സഖാഫി പട്ടാമ്പി,ഷാഫി സഹദി മുഹിമ്മാത്ത് നഗർ,അബ്ദുല്ലക്കുഞ്ഞി ബംബ്രാണ തുടങ്ങിയവർ സംബന്ധിച്ചു. മൂസാ സഖാഫി കളത്തൂർ സ്വാഗതവും, അബ്ദുറഹ്മാൻ മുസ്‌ലിയാർ ചെന്നാർ നന്ദിയും പറഞ്ഞു. ക്യാമ്പിന് ഡോക്ടർ തൗഫീഖ് അഹ്മദ് നേതൃത്വം നൽകി.



No comments