JHL

JHL

കാസറഗോഡ് മംഗലാപുരം റൂട്ടിൽ സഞ്ചരിക്കുന്ന വിദ്യാർഥികൾക്ക് യാത്രാ പാസ്സ് അനുവദിക്കുക; കാംപസ് ഫ്രണ്ട്.

കാസറഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് മംഗലാപുരം റൂട്ടിൽ സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ വിദ്യാർഥികൾക്ക് യാത്രാ പാസ്സ് അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി സിറാജുദ്ദീൻ ആവശ്യപ്പെട്ടു. 

ജില്ലയിൽ നിന്നും ആയിരത്തിലധികം വിദ്യാർഥികളാണ് കർണാടക കോളേജുകളിൽ പഠിക്കുന്നത്. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം നിലവിലെ ബസ്സ് ചാർജ് ഭീമമാണ്. ആയതിനാൽ എത്രയും പെട്ടെന്നുതന്നെ വിദ്യാർഥികൾക്ക് യാത്രാ പാസ്സ് അനുവദിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കിൽ വിദ്യാർഥികളെ അണി നിരത്തി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


No comments