JHL

JHL

ബദിയഡുക്ക ബദരിയ സൂപ്പർ മാർക്കറ്റിൽ കവർച്ച; 20,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ കവർന്നു.

ബദിയഡുക്ക(www.truenewsmalayalam.com) : ബദിയഡുക്ക ബദരിയ സൂപ്പർ മാർക്കറ്റിൽ കവർച്ച, 20,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ കവർന്നു.

ഒരുപെട്ടി പാംഓയിലും രണ്ടുകിലോ കുരുമുളകും ഒരുകിലോ മുളകും 50 പായ്ക്കറ്റ് സിഗരറ്റും ഉൾപ്പെടെയുള്ള സാധനങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. 

കടയിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ മുൻ ജീവനക്കാരനാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ഉപേക്ഷിച്ച സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടയുടമ മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..



No comments