JHL

JHL

വിദ്യാർഥികളുടെ യാത്രാദുരിതത്തിന് പരിഹാരം വേണം; ജമീല സിദ്ധീഖ് ദണ്ഡഗോളി.

കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തിലെ കുമ്പള- കളത്തൂർ, കുമ്പള -പേരാൽ എന്നി റൂട്ടുകളിൽ വിദ്യാർഥിൾനേരിടുന്ന യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് ദണ്ഡഗോളി ആവശ്യപ്പെട്ടു. 

കൊവിഡിന് ശേഷം ബസുകൾ കൃത്യ സമയങ്ങളിൽ ഓടാത്തതും വിദ്യാർഥികൾക്ക് കൺസഷൻ നൽകാതെ അമിത ചാർജ് ഈടാക്കുന്നത് ഉൾപ്പെടെ  ചില സ്വകാര്യ  ബസ് ജീവനക്കാർ   വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുകയാണ്. 

ഇതേ തുടർന്ന് വിദ്യാർഥികൾക്ക് സമയത്ത്  സ്കൂളുകളിലെത്താനും തിരിച്ച് വീട്ടിലെത്താനും ഏറെ പ്രയാസം നേരിടേണ്ടിവരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ട്രാൻസ് പോർട്ട് ഓഫിസർക്ക് ജമീല സിദ്ധീഖ് നിവേദനം നൽകി.ഹരിത ജില്ലാ സെക്രട്ടറി മൈമൂനപേരാൽ ഒപ്പമുണ്ടായിരുന്നു.


No comments