JHL

JHL

അപകടത്തിൽ പെട്ട പ്രിയ അധ്യാപികക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥികൾ എത്തിയത് വേറിട്ട കാഴ്ചയായി

മൊഗ്രാൽ(www.truenewsmalayalam.com) : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം തേജസ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജി.എച്ച്. എസ്. എസ് പെരിയയിലെ  അധ്യാപിക ജലജയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥികൾ പെരിയ സ്കൂളിൽ എത്തിയത് വേറിട്ട കാഴ്ചയായി മാറി.
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ 2007-09 വർഷത്തെ പ്ലസ്-ടു ബാച്ച് വിദ്യാർത്ഥികളാണ് അക്കാലയളവിൽ മൊഗ്രാൽ സ്കൂളിൽ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ജലജ ടീച്ചറുടെ അപകട വിവരമറിഞ്ഞ് ചികിത്സാ നിധിയിലേക്ക് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പിരിച്ചെടുത്ത തുക കൈമാറാനായി ജി.എച്ച്. എസ്. എസ് പെരിയയിൽ എത്തിയത്.
സ്വരൂപിച്ച തുക, പെരിയ സ്കൂൾ ഹെഡ്മാസ്റ്റർ
ബാലചന്ദ്രൻ നായർക്ക് പ്ലസ്-ടു ബാച്ച് പ്രതിനിധികളായ അബ്ദുൽ നാസർ, അൻച്ചു വിഗാൻസ് എന്നിവർ അവരുടെ അദ്ധ്യാപകൻ ടി. കെ അൻവറിന്റെ സാന്നിധ്യത്തിൽ കൈമാറി. വി.കെ കൃഷ്ണകുമാർ, കൃഷ്ണരാജ്.എൻ, സനീഷ്.കെ, ഗോപി.കെ, സത്യനാരായണൻ വി.എം, രാജീവ്‌. പി എന്നിവർ സംബന്ധിച്ചു.

No comments