JHL

JHL

എസ്‌കെഎസ്എസ്എഫ് മെമ്പർഷിപ് വിതരണവും ശംസുൽ ഉലമ മൗലീദും അനുമോദന സദസ്സും സങ്കെടുപ്പിച്ചു

പൂക്കട്ട: എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് പൂക്കട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ശംസുൽ ഉലമ മൗലൂദും, സംഘടന ശാക്തീകരണം എന്ന വിഷയത്തിൽ പഠന ക്ലാസും സംഘടിപ്പിച്ചു.

കണ്ണിയത് ഉസ്താദ് ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന പരുപാടിയിൽ കുമ്പള മേഖല ജനറൽ സെക്രട്ടറി ഇല്യാസ് ഹുദവി ഉൽഘാടനവും ക്ലാസ്സ് അവതരണവും നടത്തി.

 2022-24 വർഷത്തെക്കുള്ള പൂക്കട്ട ശാഖയുടെ മെമ്പർഷിപ്പ്  വിതരണോദ്ഘാടനം ഉസ്താദ് ഇല്യാസ് ഉദവി ഉറുമി ശാഖാ പ്രസിഡന്റ് മൊയ്‌ദു ബിസ്മിക്ക് നൽകികൊണ്ട് നിർവഹിച്ചു.

പൂക്കട്ടയിലെ മുതിർന്ന സമസ്‌ത നേതാവ് അബ്ബാസ് പിഎ ഉസ്താദിനെ ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു.



No comments