JHL

JHL

ആശ്വാസം ; മലയിടുക്കിൽ കുടുങ്ങിയ യുവാവ് ജീവിതത്തിലേക്ക്


പാ​ല​ക്കാ​ട്: മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ ആശ്വാസവാർത്തയെത്തി. മ​ല​മ്പു​ഴ ചെ​റാ​ട് കു​മ്പാ​ച്ചി​മ​ല​യി​ലെ മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ ബാ​ബുവിനെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നു ശേ​ഷം ദൗ​ത്യ​സം​ഘം ചെ​റാ​ട് കു​മ്പാ​ച്ചി​മ​ല​യു​ടെ മു​ക​ൾ​ത്ത​ട്ടി​ൽ എ​ത്തി​ച്ചു. ഇ​നി ഇ​വി​ടെ​നി​ന്ന് ബാ​ബു​വു​മാ​യി ദൗ​ത്യ​സം​ഘം മ​ല​യി​റ​ങ്ങും. ബാബുവിനെ ബേസ് കാമ്പിലെത്തിച്ച ശേഷം ഉടൻ ആശുപത്രിയിലേക്ക് മാറ്റും.

200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് രണ്ടംഗസംഘമാണ് ഇറങ്ങിയത്. 45 മണിക്കൂർ നേരമാണ് മലയിടുക്കിൽ ബാബു കുടുങ്ങിക്കിടന്നത്.

ചെ​റാ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ നോ​ക്കി​യാ​ൽ ബാ​ബു കു​ടു​ങ്ങി​കി​ട​ക്കു​ന്ന കൂ​മ്പാ​ച്ചി മ​ല​യു​ടെ എ​ലി​ച്ചി​രം ഭാ​ഗം കാ​ണാം. ആ​യി​ര​മ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ചെ​ങ്കു​ത്താ​യി​കി​ട​ക്കു​ന്ന എ​ലി​ച്ചി​രം ചെ​രു​വി​ൽ ഒ​രു വി​ട​വി​ലാ​ണ്​ ബാ​ബു കു​ടു​ങ്ങി​ക്കി​ട​ന്നിരുന്ന​ത്. ഇ​വി​ടെ​നി​ന്ന്​ മു​ക​ളി​ലേ​ക്ക്​ ക​യ​റാ​നോ താ​ഴേ​ക്ക്​ ഇ​റ​ങ്ങാ​നോ ക​ഴി​യി​ല്ല. മ​ല ത​ള്ളി​നി​ൽ​ക്കു​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ ര​ക്ഷ​സം​ഘ​ങ്ങ​ൾ​ക്ക്​ നെ​റു​കെ​യി​ൽ എ​ത്തി​യാ​ൽ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം എ​വി​ടെ​​യെ​ന്ന്​ പോ​ലും കാ​ണാ​ൻ ക​ഴി​യി​ല്ല. മ​ല​യു​ടെ ചെ​രു​വി​ൽ​നി​ന്നാ​ൽ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം കാ​ണാം. എ​ന്നാ​ൽ അ​ങ്ങോ​ട്ട്​ ഇ​റ​ങ്ങാ​നും ക​ഴി​യി​ല്ല. ര​ക്ഷ​സം​ഘ​ങ്ങ​ൾ ക​യ​ർ കെ​ട്ടി ഇ​തി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ​ക​ട​മാ​യ​തി​നാ​ൽ ഉ​പേ​ക്ഷി​ച്ചു.

റ​ഷീ​ദ​യു​ടെ മൂ​ത്ത മ​ക​നാ​ണ്​ 24കാ​ര​നാ​യ ബാ​ബു. പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം മ​ല​മ്പു​ഴ​യി​ൽ ഒ​രു ഹോ​ട്ട​ലി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ട്ര​ക്കി​ങ്ങി​നാ​ണ്​ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച കൂ​മ്പാ​ച്ചി മ​ല ക​യ​റി​യ​ത്.




No comments