JHL

JHL

തോക്കൊട്ട് പോലീസുകാരെ ആക്രമിച്ച കേസിൽ കാസറഗോഡ് സ്വദേശികൾ പിടിയിൽ

മംഗളൂരു(www.truenewsmalayalam.com) : തൊക്കോട്ട് ഓലപേട്ടയിൽ പോലീസുകാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് കാസർഗോഡ് സ്വദേശികൾ പോലീസ് കസ്റ്റഡിയിൽ.

കാസർകോട് സ്വദേശികളായ ശരൺ (24), പ്രമോദ് (24), അജേഷ് (22) എന്നിവരെയാണ് ബജ്‌പെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച ഉച്ചയോടെ പ്രതികൾ മദ്യപിച്ച് ഓലപ്പേട്ടയിലെ കല്യാണമണ്ഡപത്തിന് സമീപമുള്ള പൊതുസ്ഥലത്ത് തല്ലുണ്ടാക്കുകയായിരുന്നു, ഇവരെ തടയാൻ ശ്രമിച്ച പോലീസ് കോൺസ്റ്റബിളിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെയും പ്രതികൾ തള്ളിയിടുകയും അസഭ്യം പറയുകയുമായിരുന്നു.

തുടർന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. 



No comments