JHL

JHL

മംഗളൂരു എയർപോർട്ടിൽ കറൻസികൽ കടത്തുന്നതിനിടെ കാസർഗോഡ് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു എയർപോർട്ടിൽ കറൻസികൽ കടത്തുന്നതിനിടെ വ്യത്യസ്ത സംഭവങ്ങളിലായി കാസർഗോഡ് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.

രേഖകളില്ലാതെ കടത്തുകയായിരുന്ന 25.18 ലക്ഷം രൂപയുടെ കറൻസി നോട്ടുകലാണ് കസ്റ്റംസ് പിടിക്കൂടിയത്.

മംഗളൂരു സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 90,000 യുഎഇ ദിർഹവും, കാസർഗോഡ് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 10,000 യുഎസ് ഡോളറുമാണ് പിടികൂടിയത്.

മംഗളൂരു സ്വദേശിയെ എയർ ഇന്ത്യ വിമാനം വഴി ദുബായിലേക്ക് കറൻസികൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിടെയാണ് പിടികൂടിയത്.

കാസർകോട് സ്വദേശി ഷാർജയിലേക്ക് ഇൻഡിഗോ വിമാനം വഴി കറൻസികൾ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 



No comments