JHL

JHL

റോഡ് മുറിച്ചുകടക്കുന്നതിനിടെ മീൻ ലോറിയിടിച്ച് മൊഗ്രാൽ പുത്തൂർ സ്വദേശിയായ വയോധികന് ദാരുണാന്ത്യം.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : റോഡ് മുറിച്ചുകടക്കുന്നതിനിടെ മീൻ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം.

മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുല്ലക്കുഞ്ഞി എന്ന മൊയ് ലാർ ഹാജി (78) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മൊഗ്രാൽ പുത്തൂർ കടവത്തുണ്ടായ അപകടത്തിൽ മരിച്ചത്.

ഉടൻ കാസർകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു, പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 

 ഭാര്യ: ഖദീജ.  മക്കൾ: ശാഫി, റഹീം, മുനീർ (സഊദി അറേബ്യ), അബ്ബാസ് (സഊദി അറേബ്യ), സരീന, ആബിദ, അസ്മ, മിസ്‌രിയ, മിർശാന.

  മരുമക്കൾ: നിസാർ, ഖാദർ, ലത്വീഫ്, അബ്ദുർ റഹ്‌മാൻ, അബ്ദുല്ല, സുബൈദ, സുഹ്‌റ, ദിൽശാന, ഹന്നത്.



No comments