JHL

JHL

മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. 

മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടേയും മംഗളയുടേയും മകള്‍ ദീപിക(11)യാണ് ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജന്മദിനത്തില്‍ അച്ഛനോടൊപ്പം പൂ വാങ്ങാന്‍ പോവുകയായിരുന്നു ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാംതരം വിദ്യാര്‍ത്ഥിനിയായ ദീപിക. ഇവർ യാത്ര ചെയ്തിരുന്ന സ്‌കൂട്ടർ എതിരെ വന്ന ഓട്ടോറിക്ഷയുമായി  കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദീപിക സംഭവസ്ഥലത്തുതന്നെ മരിച്ചു.

രവിചന്ദ്ര ഹെഗ്ഡെയെ ആദ്യം മംഗല്‍പ്പാടി ആശുപത്രിയിലേക്ക് എത്തിക്കുകയും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.


No comments