JHL

JHL

കർണാടകയിൽ ഹിജാബ് നിരോധനം; കേരള കർണാടക ബോർഡറിൽ എംഎസ്എഫ് പ്രതിഷേധം

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പി ഗവണ്മെന്റ് വുമൺസ് കോളേജിൽ നിന്നും തുടങ്ങി കുന്ദാപൂർ ഗവൺമെന്റ് കോളേജിലും, വിശ്വേശരയ്യ കോളേജിലും ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പടിക്ക് പുറത്ത് നിർത്തിയ സംഭവം എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കാസറഗോഡ് ജില്ലാ കമ്മിറ്റി കർണാടക ബോർഡറിൽ പ്രതിഷേധം സംഘടിപ്പിച്ചു.

 പ്രതിഷേധ സംഘമവും പ്രകടനവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു.  ഹിജാബ് അഴിച്ചുവെച്ചുള്ള ഒരു കോമ്പറ മൈസിലേക്ക് തങ്ങൾക്ക് വരാൻ പറ്റില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്  വിദ്യാർത്ഥിനികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് കേരളത്തിലെ വിദ്യാർത്ഥികളുടെ ഐക്യധാർഡ്യമുണ്ടെന്നും ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടും, പ്രസ്തുത വിഷയത്തിൽ നിന്നും ഒരടി പിന്നോട്ട് പോകാനോ, സമവായത്തിലെത്താനോ തയ്യാറാകാത്ത കർണാടക ഭരിക്കുന്ന ബിജെപി സർക്കാറിനോടുള്ള പ്രതിഷേധമാണ്  ഇന്ത്യ ഒട്ടാകെയുള്ള ഈ വിദ്യാർത്ഥി പ്രതിഷേധമെന്നും

മതവിശ്വാസങ്ങൾക്കനുസരിച്ച് ഹിജാബ് ധരിച്ചും, രാഖിയണിഞ്ഞും, പൊട്ട് തൊട്ടും, കുരിശ് ധരിച്ചും, തലപ്പാവ് ധരിച്ചും കാലമിതുവരെ ഐക്യത്തോടെയാണ് നാം ജീവിച്ചത്. എന്നാൽ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ, വിശ്വസിക്കുന്ന മതത്തിന്റെ പേരിൽ ബിജെപി സർക്കാർ നമ്മേ വിഭജിക്കുന്നത് അപകടകാരമെന്നും ഇന്ത്യയെ കർന്നുതിന്നലാന്നെന്നും നേതാക്കൾ അറിയിച്ചു.

ഇത് വെറുമൊരു ഹിജാബിന്റെ പ്രശ്നമല്ല, മറിച്ച് ഇന്ത്യയിലെ മുസ്ലിം ജനാവിഭാഗത്തെ രണ്ടാം തര പൗരക്കാറായി കണ്ട് അവരെ അടിച്ചമർത്താനുള്ള ബിജെപി യുടെ ശ്രമങ്ങളുടെ ഭാഗമാണ്. അങ്ങനെയങ്ങനെ ഈ രാജ്യത്തിന്റെ മതേതര സ്വഭാവം ഒന്നൊന്നായി തച്ചുടച്ച്, "ഹിന്ദുത്വ രാഷ്ട്ര"മെന്ന ആർ എസ് എസി ന്റെ പ്രഖ്യാപിത ലക്ഷ്യത്തെത്താൻ ഒരുമ്പെട്ടതിന്റെ സൂചനകളാണ് ഇത്തരം പ്രവണതകൾ. അതിനെ കയ്യും കെട്ടി നോക്കി നിൽക്കാനോ, മൗനികളായി കണ്ട് നിൽക്കാനോ കഴിയില്ല എന്നും മൗലികാവകാശം സംരക്ഷിക്കാൻ ഏത് സമരത്തിനും എം എസ് എഫ് മുന്നിലുണ്ടാവുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു. ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. സൈഫുല്ലാഹ് തങ്ങൾ, അസറുദ്ധീൻ മണിയനോടി , ഇബ്രാഹിം കുന്തല്ലൂർ, ഷാഹിദ റഷീദ്, ജാബിർ തങ്കയം ,സഹദ് അംഗഡിമുഗർ, സിദ്ധീഖ് മഞ്ചേശ്വർ, റഹീം പള്ളം ,മുഫാസി കോട്ട, ഷാനിഫ് നെല്ലിക്കട്ട ,ജംഷീർ മൊഗ്രാൽ, സർഫറാസ് ബന്തിയോട്, ഇർഫാൻ കുന്നിൽ, ഷഹാന കണിയ, സിറാജ് പുത്തിഗ,തംസീന കൊടിയമ്മ , ജാബിർ മെനിനോ ഫ്രൂട്ടോ,ഷിബിൻ ഷഹാന ,മൈമൂന മൊഗ്രാൽ,ഷഹല ഷഹാന,സുൽഫത് ,ജുമാന സംബന്ധിച്ചു.


No comments