JHL

JHL

മംഗളൂരുവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി ഉപ്പള സ്വദേശികൾ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി ഉപ്പള സ്വദേശികൾ പിടിയിൽ.

ഉപ്പള സ്വദേശികളായ അമീർ (39), മുഹമ്മദ് പർവേസ് (40), മുഹമ്മദ് അൻസിഫ് (38) എന്നിവരെയാണ് 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 ഗ്രാം എംഡിഎംഎ യുമായി കൊണാജെ പോലീസ് പിടികൂടിയത്.

കൊണാജെ യൂണിവേഴ്‌


സിറ്റി കോളേജിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 8.60 ലക്ഷം രൂപ വിലമതിക്കുന്ന കാർ, ഡിജിറ്റൽ വെയിംഗ് മെഷീൻ, രണ്ട് സ്‌ട്രോക്ക് ട്യൂബുകൾ, ലൈറ്റർ എന്നിവയും പിടികൂടി.

ബെംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചതെന്നും റാക്കറ്റിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള ആളെയും കണ്ടെത്തുമെന്ന് പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.


No comments